മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സമരം ഇന്ന് ഉച്ചക്ക് 1 മുതൽ 2 വരെ തൊഴിലിടങ്ങളിൽ നടക്കും. എഫ്.സി.ഐ ഗോഡൗണുകളിൽ കെട്ടി കിടക്കുന്ന അരിയിൽ നിന്ന് ഓരോ തൊഴിലാളിക്കും പ്രതിമാസം 10 കിലോ അരി സൗജന്യമായി നൽകുക, ഓരോ കുടുംബത്തിനും കൊവിഡ് ഭീഷണി തീരും വരെ പ്രതിമാസം 7500 രൂപ വീതം നൽകുക, 200 തൊഴിൽ ദിനംപ്രതിവർഷം നൽകുക, 600 രൂപ പ്രതിദിനം കൂലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. മൂവാറ്റുപുഴയിൽ 100 ലധികം കേന്ദ്രങ്ങളിൽ സമരം നടക്കുമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ അറിയിച്ചു.