തൃപ്പൂണിത്തുറ: കറണ്ട് ചാർജ് ബില്ലിലെ അപാകത പരിഹരിക്കണമെന്നും കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. സ്റ്റാച്ചുവിൽ നടന്ന പ്രതിഷേധം ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ.സജികുമാർ ഉദ്ഘാടനം ചെയ്തു.ശ്രീകുട്ടൻതുണ്ടത്തിൽ അദ്ധ്യക്ഷനായി. നവീൻ നാഗപ്പാടി, സാം പുന്നയ്ക്കൽ, പി.കെ പീതാംബരൻ, വി.കെ സു ദേവൻ, യും.മധുസുധനൻ, ബാബു എന്നിവർ സംസാരിച്ചു.