ഫോർട്ടുകൊച്ചി: കൊച്ചി രാമേശ്വരം കൽവത്തി കനാൽ ശുചീകരണം നടക്കാത്തതിനെ തുടർന്ന് ചുള്ളിക്കൽ കമ്പിവേലിക്കകം പ്രദേശത്ത് വെള്ളക്കെട്ടും ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമായതിനെ തുടർന്ന് സമരപ്രഖ്യാപനം നടത്തി. ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മണ്ഡലം ഭാരവാഹി ആർ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സി.എൻ. പ്രേമൻ, കെ.വി. ഷിബു, ആർ. അനന്ത കമ്മത്ത്, ഗോവിന്ദരാജ പൈ തുടങ്ങിയവർ സംബന്ധിച്ചു.