congressvyttila
വെെറ്റില ഫ്ളൈഓവറിന്റെ അടിപ്പാത തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വൈറ്റില ബ്ളോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധജ്വാല പി. ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : വൈറ്റിലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവറിന്റെ അടിയിലൂടെ ബാരിക്കേഡ് തുറന്നു ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വൈറ്റില മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധജ്വാല തെളിച്ചു.

പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈറ്റില ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോഷി പള്ളൻ, മണ്ഡലം പ്രസിഡന്റ് എം.എക്സ്. സബാസ്റ്റ്യൻ, സേവ്യർ പി. ആന്റണി, എ.ബി. സാബു, കെ.കെ. പ്രദീപ്, രത്നമ്മ രാജു, കെ.എ. ഗജേന്ദ്രൻ, മാൽകം ഒബി ഓസ്റ്റിൻ, സുനിത ഡിക്സൺ എന്നിവർ പങ്കെടുത്തു.