congress
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള നടത്തിപ്പിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസി‌ഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള നടത്തിപ്പിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിക്കുന്ന 20 ദിവസം നീണ്ടുനിൽക്കുന്ന ധർണ ആരംഭിച്ചു. ജനപ്രതിനിധികളുടെ ധർണ ഡി.സി.സി പ്രസി‌ഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പി. വൈ. വർഗീസ്, കെ.വൈ. ടോമി, എം.ജെ. ജോമി, സി.വൈ. ശാബോർ, ഷിബു മൂലൻ, സന്ധ്യ നാരായണ പിള്ള, ലിസി ജോർജ്, ഷാന്റി ഷാജു, വത്സല ബിജു, ബിജി സുരേഷ്, ബീന പൗലോസ്, ഏലിയാമ്മ ഏലിയാസ്, പി.വി. പൗലോസ്, പി.ജെ. ജോയ്, പി.എച്ച്. അസ്‌ലം, എ.കെ. ധനേഷ്, കെ.എസ്. ബിനീഷ്, എച്ച്. വിൽഫ്രെഡ്, ജോർജ് പി. അരീക്കൽ, കെ.ടി. കുഞ്ഞുമോൻ, പി.വൈ. എൽദോ എന്നിവർ പ്രസംഗിച്ചു.

ഇന്ന് മുതൽ ഒന്നുമുതൽ വാർഡുകളിൽ നിന്നുള്ളവർ സമരത്തിൽ പങ്കെടുക്കും. 19 വാർഡ് കമ്മിറ്റികളും ഓരോ ദിവസവും സമരം നയിക്കും.