പറവൂർ: കെയർ ഹോം പദ്ധതിയിൽ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മാച്ചാംതുരുത്ത് കടുക്കാപ്പിള്ളി കമലാക്ഷിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മുൻ ജില്ലാ ബാങ്ക് ഡയറക്ടർ ടി.ആർ. ബോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ഭരണസമിതിയംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, എ.സി. ശശിധരകുമാർ, കെ.എസ്. രാധാകൃഷ്ണൻ, എൻ.ബി. സുഭാഷ്, ആലീസ് ജോസി, ഷെറീന ബഷീർ, ലൈജു ജോസഫ് പി.പി. വിനോദ്, ടി.എ. രാമൻ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി തുടങ്ങിയവർ പങ്കെടുത്തു.