തോപ്പുംപടി: സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ, ട്രാൻസ് മറൈൻ കമ്പനി സംയുക്തമായി പശ്ചിമകൊച്ചിയിലെ വിദ്യാലയങ്ങൾക്ക് ടിവി, ടാബ് എന്നിവ നൽകി. കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എം. കൃഷ്ണകുമാർ, സന്തോഷ്‌കുമാർ, കെ.എം.റിയാദ്, റിക്സൺ ഡുറോം, ബെന്നഡിക് ഫെർണാണ്ടസ് തുടങ്ങിയവർ സംബന്ധിച്ചു.