മൂവാറ്റുപുഴ: പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ പരിസ്ഥിതി വകുപ്പ് മന്ത്രി പി.രാജുവിനു മുമ്പാകെ അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വസ്തുതാ പഠന റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിൽ അടുത്തിട ഉണ്ടായ പ്രളയവും ഭുകമ്പവുമടക്കമുള്ള ഭൗമ പ്രതിഭാസങ്ങളുടെയും ചാലക്കുടി അതിരപ്പിള്ളി പുഴയോര ഭാഗത്തെ ജൈവവൈവിധ്യങ്ങളുടെ സവിശേഷതകളെയും കുറിച്ചുള്ള പഠനമാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.അസീസ് കുന്നപ്പിള്ളി, സോജൻ മൂന്നാർ, ഫൈസൽ മംഗലശ്ശേരി എന്നിവർ മന്ത്രി കെ.രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഗ്രീൻ പീപ്പിൾ തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചത് .