മൂവാറ്റുപുഴ: വാഴപ്പിള്ളി ഗവ. ജെ.ബി. സ്കൂൾ കോമ്പൗണ്ടിൽ സ്കൂൾ പി.ടി.എ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പും സ്കൂളിൽ ആരംഭിക്കുന്ന ജൈവ പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനവും മൂവാറ്റുപുഴ നഗര സഭ വാർഡ് കൗൺസിലർ മേരി ജോർജ് തോട്ടം നിർവഹിച്ചു. സ്കൂളിൽ വിളവെടുത്ത കപ്പ വീതം വച്ച് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിലെത്തിക്കും. പി.ടി.എ.പ്രസിഡന്റ് ഷെയ്ക്ക് മൊഹിയുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപിക അല്ലി, എസ്.ആർ.ജി കൺവീനർ ചിത്ര എന്നിവർ സംസാരിച്ചു.