കൊച്ചി: ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിനുള്ള മെഗാ ഓൾഡ് ഗോൾഡ് എക്‌സ്‌ചേഞ്ച് പ്ലാനും ആറ് മാസം വരെ സ്വർണ വിലയിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാനും കല്യാൺ ജൂവലേഴ്‌സ് പ്രഖ്യാപിച്ചു. ജൂലൈ 31 വരെ കേരളത്തിലെ എല്ലാ ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്.
ഏത് ജൂവലറിയിൽ നിന്നും വാങ്ങിയ ആഭരണങ്ങൾ പരമാവധി വിലയിൽ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പരിശുദ്ധി കാരറ്റ് അനലൈസർ ഉപയോഗിച്ച് ഷോറൂമുകളിൽ തന്നെ പരിശോധിക്കാം.
റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിലൂടെ സ്വർണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് വിപണി നിരക്കിൽബുക്ക് ചെയ്യാം. വാങ്ങുന്ന ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.
പ്രതീക്ഷിക്കാത്ത വെല്ലുവിളികളുടെ ഇക്കാലത്തും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതാണ് കല്യാൺ ജൂവലേഴ്‌സിന്റെ ലക്ഷ്യമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
ഓരോ പർച്ചേയ്‌സിനുമൊപ്പം കല്യാൺ ജൂവലേഴ്‌സിന്റെ നാല് തല അഷ്വറൻസ് സാക്ഷ്യപത്രം സ്വന്തമാക്കാം. ഇതുപ്രകാരം
ഇൻവോയ്‌സിൽ നല്കിയ ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പ്. സൗജന്യമായി ജീവിതകാലം മുഴുവൻ ആഭരണങ്ങൾക്ക് കല്യാൺ ബ്രാൻഡിന്റെ ഷോറൂമുകളിൽ മെയിന്റനൻസ് ചെയ്യാനുമാവും.
ആധുനികവും പരമ്പരാഗതവുമായ രൂപകൽപ്പനയിലുള്ള വൈവിധ്യമാർന്ന കമ്മലുകൾ, വളകൾ, നെക്ലേസുകൾ തുടങ്ങിയവയാണ് കല്യാൺ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്.