klm
മാമലകണ്ടത്ത് കാട്ടാനക്കൂട്ടം തകർത്ത ആദിവാസി കുടിൽ

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനക്കൂട്ടം മൂന്ന് ആദിവാസി കുടിലുകൾ തകർത്തു. എളംബ്ലാശേരി ആദിവാസി ഊരിലെ സിനിജീവൻ, കുഞ്ഞിക്കുട്ടൻ മാരി, മോഹൻ സുപ്രൻ എന്നിവരുടെ കുടിലുകളാണ് പൂർണമായും ആനക്കൂട്ടം തകർത്തത്. തൊട്ടടുത്ത കുട്ടപ്പന്റെ പറമ്പിലെ 15 കവുങ്ങുകളും രണ്ട് തെങ്ങുകളും ആന നശിപ്പിച്ചു. വനം വകുപ്പ് മൂന്ന് ദിവസം മുൻപ് സ്ഥാപിച്ച സോളാർ ഫെൻസിംഗ് തകർത്താണ് ആനക്കൂട്ടം ആദിവാസി കുടിയിൽ കടന്നത്.വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ കുട്ടികളുമായി ഏറുമാടത്തിലാണ് ഇപ്പോൾ കഴിയുന്നത്. വനം വകുപ്പ് ലക്ഷങ്ങൾ മുടക്കിസ്ഥാപിച്ച ഫെൻസിംഗിന്റെ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ഊരു നിവാസികൾ പറയുന്നു.