കാലടി: കാഞ്ഞൂർ പാറപ്പുറം മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ.പി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി സംഘടന ടിവി നൽകി.കഴിഞ്ഞ ദിവസം നൽകിയ ഒരെണ്ണം ഉൾപ്പെടെ മൂന്ന് ടിവികളാണ് സംഘടന ഇതിനകം നൽകിയത്. മറ്റു ചില സംഘടനകളും ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ടിവി നൽകി ഓൺലൈൻ വിദ്യാഭ്യാസത്തിനായി സഹായിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ലഭിച്ചതായി അദ്ധ്യാപിക സുമകുമാരി പറഞ്ഞു.കഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി അശോകൻ സംസാരിച്ചു.