bjp
ബി.ജെ.പി എടത്തല പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ പ്രഭാഷണം നടത്തുന്നു

ആലുവ: ബി.ജെ.പി എടത്തല പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന, ഖജാൻജി അപ്പു മണ്ണാച്ചേരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴിപ്പിള്ളി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

കീഴ്മാട് പഞ്ചായത്ത് 17 -ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ഉദ്ഘാടനം ചെയ്തു. കൺവീനർ റോഷൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്, ശ്രീവിദ്യ ബൈജു, വിനൂപ് ചന്ദ്രൻ, കുമാരി ചന്ദ്രൻ, ബൈജു ഭാസ്കരൻ, ശ്രീകുമാർ, ഭാസ്കരൻ എന്നിവർ സംബന്ധിച്ചു.