കോതമംഗലം: ഫസ്റ്റ് ബെല്ലടിച്ച് നാലാം ക്ലാസിലെ ഇംഗ്ലീഷ് ടീച്ചർ അനീഷ സ്ക്രീൽ എത്തിയപ്പോൾ ജ്യോതിസിന് വല്ലാത്ത പരിഭ്രമം.കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ച പാട്ട് ടീച്ചർ പറഞ്ഞ പ്രകാരം ജ്യോതിസ് പാടി ടീച്ചർക്ക് അയച്ച് കൊടുത്തിരുന്നു. ആ പാട്ട് കേൾപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഫിസിയോ തെറാപ്പി ചികിത്സക്കിടയിലും വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടയിലാണ് തന്റെ പാട്ട് കേൾപ്പിക്കുമെന്ന് ടീച്ചർ പറഞ്ഞത്. മൂവാറ്റുപുഴ ഐരാപുരം എൻ. എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് ജ്യോതിസ്. നാലു വർഷം മുൻപ് അമ്മയോടും ബന്ധുക്കളോടും ഒപ്പം അമ്പലത്തിൽ പോയി വരവെ നിയന്ത്രണംവിട്ട കാർ ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയും വല്യമ്മയും അമ്മായിയും അപകടത്തിൽ മരിക്കുകയും ജ്യോതിഷ് നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തു. ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് സ്കൂളിൽ പോകാൻ തുടങ്ങിയത്. അമ്മ എടുത്ത് കൊണ്ടുപോയി സ്കൂളിൽ ഇരുത്തകയായിരുന്നു ഇത്രയും കാലം.ഇതിനിടെ ഫിസിയോ തെറാപ്പി നിരന്തരം ചെയ്യേണ്ടതിനാൽ നെല്ലിക്കുഴിയിലെെെ പീസ് വാലിയിൽ എത്തുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ലോക്ക് ഡൗൺപ്രഖ്യാപിക്കുകയും സംസ്ഥാനത്ത് സ്കൂൾ വിദ്യഭ്യാസം ഓൺലൈൻ ആകുകയും ചെയ്തത് ജ്യോതിസിന്റെ പഠനത്തിനുള്ള സൗകര്യം തെറാപ്പി ഹാളിൽ പീസ് വാലി അധികൃതർ ഒരുക്കുകയും ചെയ്തതോടെ ജ്യോതിസ് ക്ലാസിൽ ഹാജറായി .ക്ലാസിൽ ശ്രദ്ധിക്കുന്നതു കൊണ്ട് ശരീരവേതന ജ്യോതിസ് അറിയുന്നില്ല. ക്ലാസ് പുരോഗമിക്കുന്നതിനിടയിലാണ് തന്റെ പാട്ട് സ്ക്രീനിൽ നിന്നും കേൾക്കുന്നത്. ടിൽറ്റ് ടേബിളിൽ നിന്നു കൊണ്ട് ക്ലാസുകൾ ശ്രദ്ധിക്കുന്ന ജ്യോതിസിന്റെ വാർത്ത കൈറ്റ്സ് കോ ഓർഡിനേറ്ററർ അനീഷ ടീച്ചറുടെ ശ്രദ്ധയിൽ പെടുകയും പഠന അവലോകനത്തിന്റെ ഭാഗമായി പുസ്തകത്തിലെ പാട്ട് പാടി കേൾപ്പിക്കാൻ ജ്യോതിസിനോട് ടീച്ചർ ആവശ്യപ്പെടുകയായിരുന്നു.