മൂവാറ്റുപുഴ: പെട്രോൾ , ഡീസൽ വിലവർദ്ധനവിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1വരെ ഏരിയ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തും. സമരത്തിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിച്ചു കൊണ്ട് സാമൂഹ്യ അകലം പാലിച്ചാണ് സമരത്തിൽ അണിനിരക്കേണ്ടതെന്ന് ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ അറിയിച്ചു. സി.പി.എം പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളിയിൽ നടക്കുന്ന നടക്കുന്ന സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.