കൊച്ചി: എട്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 139 ആയി.നാലു പേർ രോഗ മുക്തരായി. വീടുകളിൽ ഇന്നലെ 813 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 791 പേരെ ഒഴിവാക്കി. 13,151 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 28 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ചവർ
1
ജൂൺ 12 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനി
2
ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരൻ
3
ജൂൺ 19 ന് ഹൈദരാബാദ് -കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനി
4
അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടി
5
ജൂൺ 13 ന് ചെന്നൈ -കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശി
6
ജൂൺ 18 ന് ഡൽഹി- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശി
7
ജൂൺ 18 ന് ഡൽഹി- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശി
8
ജൂൺ 19 ന് മസ്‌കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 വയസ്സുള്ള കോതമംഗലം സ്വദേശി
രോഗമുക്തി
1
മേയ് 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എൻ.എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിയായ നാവികൻ
2
ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശി
3
ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി
4
ജൂൺ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാർ സ്വദേശി
ഐസൊലേഷൻ
ആകെ: 13,151
വീടുകളിൽ: 11,154
കൊവിഡ് കെയർ സെന്റർ: 420
ഹോട്ടലുകൾ: 1389
ആശുപത്രി: 188
മെഡിക്കൽ കോളേജ്: 65
അങ്കമാലി അഡ്‌ലക്‌സ്: 83
പറവൂർ താലൂക്ക് ആശുപത്രി: 02
കരിവേലിപ്പടി താലൂക്ക് ആശുപത്രി: 01
എൻ.എസ് സഞ്ജീവനി: 03
സ്വകാര്യ ആശുപത്രി: 34
റിസൽട്ട്
ആകെ: 175
പോസിറ്റീവ് :08
ലഭിക്കാനുള്ളത്: 284
ഇന്നലെ അയച്ചത്: 162
ഡിസ്ചാർജ്
ആകെ: 20
മെഡിക്കൽ കോളേജ്: 08
അഡലക്‌സ് കൺവെൻഷൻ സെന്റർ: 03
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01
സ്വകാര്യ ആശുപത്രി: 08
കൊവിഡ്
ആകെ: 139
മെഡിക്കൽ കോളേജ്, അങ്കമാലി അഡ്‌ലക്‌സ്: 135
ഐ.എൻ.എസ് സഞ്ജീവനി: 03
സ്വകാര്യ ആശുപത്രി :01
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വാർഡ് 15 കണ്ടെയ്ൻമെന്റ് സോൺ