bjp
ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് നടത്തിയ പ്രതിഷേധ ധർണ ജില്ല ഉപാദ്ധ്യക്ഷൻ പി.പി. സജീവ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ത്യൻ സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമത്തിനെതിരെയും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെയും ബി.ജെ.പി മൂവാറ്റുപുഴ നിയോജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധ ധർണ നടന്നു. ബി.ജെ.പി എറണാകുളം ജില്ല ഉപാദ്ധ്യക്ഷൻ പി.പി. സജീവ് ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാബു വി.സി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.എസ്. ബിജുമോൻ , സംസ്ഥാന സമിതി അംഗം സെബാസ്റ്റിൽ മാത്യു , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി. മോഹൻ എന്നിവർ സംസാരിച്ചു.