പള്ളുരുത്തി: പെട്രോൾ - ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടയർ ഉരുട്ടി പ്രതിഷേധിച്ചു. എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഷെബിൻ ജോർജ്, തമ്പി സുബ്രഹ്മണ്യം, ഷാജി കുറുപ്പശേരി, പി.എ. സഗീർ, ഷൈല തദേവൂസ് തുടങ്ങിയവർ സംബന്ധിച്ചു.