കൊച്ചി: സ്വർണ വില ഇന്ന് ഗ്രാമിന് 30 രൂപ ഉയർന്ന് 4470 രൂപയും, 240 രൂപ ഉയർന്ന് പവൻവില 35760 രൂപയുമായി.
ചൈനീസ് ഉൽപന്ന ബഹിഷ്ക്കരണ ആഹ്വാനത്തെ തുടർന്ന് രൂപ കരുത്ത് നേടി. 76.30 ൽ നിന്നും 75.62 ലേക്കെത്തിയതിനാൽ സ്വർണ വില ഉയർച്ചയിൽ വലുതായി പ്രതിഫലിച്ചിട്ടില്ല. സ്വർണ ഇറക്കുമതി ഇനിയും പുനരാരംഭിച്ചിട്ടുമില്ല.
അഭ്യന്തര വിപണിയിലേക്ക് പഴയ സ്വർണം വിൽപനയ്ക്ക് എത്തുന്നത് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വർണം ആവശ്യാനുസരണം വിറ്റഴിക്കപ്പെട്ടാൽ സ്വർണ ഇറക്കുമതി പൂർണമായും ഇല്ലാതാക്കാൻ കഴിയും.
25000 - 30000 ടൺ സ്വർണം രാജ്യത്തെ ജനങ്ങളുടെ കൈവശമുണ്ടെന്നാണ് ഏകദേശ കണക്ക്.
12.5% ഇറക്കുമതിച്ചുങ്കമാണ് സ്വർണത്തിന്.
കഴിഞ്ഞ 4 മാസമായി സ്വർണ ഇറക്കുമതിയില്ലാത്തതിനാൽ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.