നെടുമ്പാശേരി: വിവിധ രാജ്യങ്ങളിൽ നിന്നും 21 വിമാനങ്ങളിലായി 3420 പ്രവാസികൾ കൂടി ഇന്ന് കൊച്ചിയിലെത്തും. ലണ്ടൻ, എത്യോപ്യൻ വിമാനവും ഉൾപ്പെടും. ഇന്നലെ 21 വിമാനങ്ങളിലായി ഓസ്‌ട്രേലിയയിൽ നിന്നും ഉൾപ്പടെ 4060 പ്രവാസികൾ നാട്ടിലെത്തി. ദോഹയിൽ നിന്നുള്ള ഇൻഡിഗോ വിമാനവും സലാം എയർ ഫ്ലൈറ്റ് മസ്കറ്റും സർവീസ് റദ്ദാക്കി. കുവൈത്തിൽ നിന്നും വന്ന 331 യാത്രക്കാരിൽ 160 പേർ വിദ്യാർത്ഥികളായിരുന്നു. അബുദാബി, സലാല, ഷാർജ, ദോഹ, ദുബായി, ദമ്മാം, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളെത്തിയത്.