കൊച്ചി: തുറമുഖ ജീവനക്കാരൻ അപ്പുക്കുട്ടനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറം ആവശ്യപ്പെട്ടു. ഇതിനായി പോർട്ടിന്റെ വിവിധ ഗേറ്റുകളിൽ ധർണ നടത്തി. ഫോറം ജനറൽ കൺവീനർ സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്‌തു. വിവിധ യൂണിയൻ ഭാരവാഹികളായ തോമസ് സെബാസ്‌റ്റ്യൻ, വി.പി. താഹ, അബ്ദുൾ ഖാദർ, കെ. ദാമോദരൻ, വി.കെ.സുരേന്ദ്രൻ, പി.ബി. ശിവപ്രസാദ്, എ. ജയകുമാർ, റെസിയ, കെ.എസ്. മേരി എന്നിവർ പങ്കെടുത്തു.