കൊച്ചി: കൊവിഡ് കാലത്തും സുരക്ഷിതമായി 1000 ഡയാലിസിസ് പൂർത്തിയാക്കി കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. മൂന്നുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഫാ. ഡേവിസ് ചിറമ്മേൽ മുഖ്യാതിഥിയായി. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ പി. നീലകണ്ണൻ, ഡി.എം.എസ് ഡോ. അനിൽ എസ്.ആർ, ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ഡോ. രമേഷ് രവീന്ദ്രൻ, ഡോ. ജോജോ പുള്ളോക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.