കൊച്ചി: ആശുപത്രിയിൽ പോകാൻ യാത്രാസൗകര്യങ്ങൾ ഇല്ലാത്തവർക്ക് സഹായഹസ്തവുമായി കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ 'അപ്പോളോ സേവ' സൗജന്യ ആംബുലൻസ് സർവീസിന് തുടക്കമിട്ടു.

ചാലക്കുടി, അങ്കമാലി, അന്നമനട, പാലിശേരി തുടങ്ങിയ മേഖലകളിലായി ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്കും മറ്റ് അവശവിഭാഗത്തിലും പെടുന്നവർക്കാണ് ഈ സേവനം. സൗജന്യം ആവശ്യമുള്ളവർക്ക് മുൻകൂർ ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് : 1066, 8086661066