vallon
കടവന്ത്ര കെ.പി. വള്ളോൻ റോഡ്

കൊച്ചി: കടവന്ത്ര കെ.പി. വള്ളോൻ റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് ബി.ഡി.ജെ.എസ് കടവന്ത്ര ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്ത് 50 വർഷം തികയുമ്പോഴും വികസനം പൂർത്തിയാക്കിയിട്ടില്ല.

എല്ലാ രാഷ്ട്രീയകക്ഷികളും കൊച്ചിയുടെ വികസനം ചർച്ച ചെയ്യുമ്പോൾ കെ.പി. വള്ളോൻ റോഡിനെ ഒഴിവാക്കുകയാണെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു. റോഡിന്റെ നാലിലൊന്ന് ഭാഗം മാത്രം നവീകരിച്ച്

ഉദ്ഘാടനങ്ങൾ നടത്തി തടിതപ്പുകയാണ് പതിവ്. പൊതുപ്രവർത്തകനായിരുന്നു സുനിൽ കടവന്ത്രയുടെ അഞ്ചാം ചരമ വാർഷിക ദിനമായ ജൂലായ് 15ന് കെ.പി. വള്ളോൻ റോഡ് വികസനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ യോഗം തീരുമാനിച്ചു. ബിമൽ റോയ് അദ്ധ്യക്ഷത വഹിച്ചു.