കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും.
രാവിലെ 11 ന് പരീക്ഷ ആരംഭിക്കും. വിദ്യാർത്ഥികൾ 10 ന് മുൻപ് ഹാജരാകണം. മാസ്ക് നിർബന്ധം. പനി പരിശോധനയ്ക്ക് വിധേയമാകണം. രക്ഷിതാക്കളെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
പനങ്ങാട്ടെ കുഫോസ് ആസ്ഥാനം, എറണാകുളം എസ്.ആർ.വി. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഹാൾടിക്കറ്റ് അഡ്മിഷൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾക്ക് www.kufos.ac.in