hotel

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ഹോട്ടലിനകത്ത് ഉപഭോക്താക്കളെ ഇരുത്തി ഭക്ഷണം വിളമ്പുന്നത് കഴിവതും ഒഴിവാക്കാൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകി. പരമാവധി പാഴ്‌സലുകൾ നൽകാനാണ് നിർദ്ദേശമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു.

ഹോട്ടലുകൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഹോട്ടലുടമകളും ജീവനക്കാരും സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.