nreg
വേതനവർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പനങ്ങാട് വിദ്യാഭവൻ റോഡിൽ സമരം നടത്തുന്നു

പനങ്ങാട്: തൊഴിൽദിനങ്ങളും വേതനവും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ (എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൽ) സമരം ആരംഭിച്ചു.പനങ്ങാട് 7-ാംവാർഡിൽ വിദ്യാഭവൻ റോഡിൽ നടന്ന സമരം റാണി ഉദ്ഘാടനം ചെയ്തു.തൊഴിൽ ദിനങ്ങൾ 200ആയി ഉയർത്തുക,വേതനം 600 രൂപായായി വർദ്ധിപ്പിക്കുക,പെൻഷനും ക്ഷേമനിധിയും ഏർപ്പെടുത്തുക,തൊഴിൽലഭിക്കാത്ത തൊഴിലാളികൾക്ക് തൊഴിലില്ലായമ വേതനം നൽകുക വരുമാനമില്ലാത്ത കുടുംബത്തിന് 7500രൂപാ പ്രതിമാസം ഇടക്കാലാശ്വാസം നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.5-ാംവാർഡിൽ നടന്ന സമരം എം. കെ. സുപ്രനും,16-ാംവാർഡിൻ നടന്ന സമരം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പത്മനാഭനും ഉദ്ഘാടനം ചെയ്തു.