കൊച്ചി : സാമൂഹികനീതി വകുപ്പ് നടത്തുന്ന വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ, വിദൂര വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ പദ്ധതികളിൽ ധനസഹായം ലഭിക്കുന്നതിനായി ഭിന്നശേഷിക്കാരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലായ് 31 ന് മുൻപ് ജില്ലാ സാമൂഹികനീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോമുകൾ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484 2425377.