കൊച്ചി: ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനം ആചരിച്ചു. അനുസ്മരണ യോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി .സംസ്ഥാന കമ്മിറ്റി അംഗവും കോർപ്പറേഷൻ കൗൺസിലറുമായ സുധാ ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ഏലൂർ ഗോപിനാഥ്, നവീൻ ചന്ദ്ര ഷേണായ്, ജോയൽ ചെറിയാൻ, ബാനുശ്രീ.എ, ദിവ്യ കമ്മത്ത്. ഡി, സുമതി നാരായണൻ, വി. ശ്രീകുമാർ, ബാലകൃഷ്ണൻ പി.എ, ഗോപിനാഥ കമ്മത്ത്, സന്തോഷ് ബി, രാജീവ് എസ്, കൃഷ്ണകാന്ത്. ആർ എന്നിവർ പുഷ്പാർച്ചന നടത്തി.