കളമശേരി: കൊവിഡ് പാക്കേജിന്റെ മറവിൽ രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുക, ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ. കണയന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര സാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.'പ്രതിഷേധം,പ്രതിരോധം,ബദൽ' എന്ന ഹാഷ് ടാഗുമായി സംഘടിപ്പിച്ച പരിപാടി കളമശേരി മേഖലയിൽ ഐ.ടി.ഐ., പോളിടെക്‌നിക്ക്, മെഡിക്കൽ കോളേജ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലായി 30 കേന്ദ്രങ്ങളിൽ നടന്നു.സമര സാക്ഷ്യത്തിന് അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാാ സെക്രട്ടേറിയറ്റ് അംഗം പി.പി. സുനിൽ, ഏരിയാ സെക്രട്ടറി ഡി.പി.ദിപിൻ, ജില്ലാ കമ്മിറ്റിയംഗം സിന്ധുരാജേഷ്, സംസ്ഥാന കൗൺസിൽ അംഗം പി.സി.ഉണ്ണി, ഏരിയ ട്രഷറർ മുഹമ്മദ് അഫ്‌സൽ, ഏരിയാ ഭാരവാഹികളായ ടി.വി.സിജിൻ, സീനുഭാസി, കെ.ജി.ഒ.എ.യൂണിറ്റ് പ്രസിഡന്റ് പി.കെ.രഘുനാഥൻ, ഇ.പി.അജയകുമാർ എന്നിവർ സംസാരിച്ചു.