കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡ് നിർമ്മാണ തൊഴിലാളികൾക്കു നൽകുന്ന 1000 രൂപയുടെ കൊവിഡ് പ്രത്യേക ഹായത്തിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് അവസരം. ക്ഷേമനിധി ബോർഡ് ഐ.ഡി കാർഡ്, പാസ് ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നേരിട്ടോ, boardswelfareassistance.lc.kerala.gov.in എന്ന വെബ് സൈറ്റിലൂടെയോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആർ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. ഫോൺ : 0484 2800243