കൊച്ചി: മെട്രോ റെയിൽ പ്രവൃത്തിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ച പൈപ്പ്‌ലൈൻ കൂട്ടിയോജിപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ തൃപ്പൂണിത്തുറ മേഖലയിൽ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.