കൊച്ചി: സ്വകാര്യവത്കരണ നയങ്ങൾക്കെതിരെ സംസ്ഥാനത്തെ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) പൊതുമേഖല സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രതിഷധ പ്രകടനങ്ങൾ നടത്തി.രാജ്യമാകെ ലയനത്തോടെ എസ്.ബിഎെ.യുടെ 3000 ശാഖകൾ അടച്ചുപ്പൂട്ടിയതായും സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ , സെക്രട്ടറി എസ്.എസ്.അനിൽ എന്നിവർ പറഞ്ഞു.എറണാകുളത്ത് എസ്.ബി.ഐ റീജണൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രകടനം സി.ഐ,ടി.യു.സംസ്ഥാന കമ്മിറ്റിയംഗം എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.കേരള ഗ്രാമീണ ബാങ്ക് , സംസ്ഥാന സഹകരണ ബാങ്ക്, കാർഷിക വികസന ബാങ്ക്,പൊതുമഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, റിസർവ് ബാക്, നബാർഡ് തുടങ്ങിയവയുടെ ശാഖകൾക്കും ഓഫീസുകൾക്കും മുൻപിൽ ജീവനക്കാർ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രകടനം നടത്തി.