lorry
കോൺക്രീറ്റ് മിക്സർ യന്ത്രവുമായി വന്ന ലോറി തോട്ടക്കാട്ടുകര അക്വഡേറ്റിൽ കുടുങ്ങിയപ്പോൾ

ആലുവ: എടയാർ ഭാഗത്ത് നിന്ന് ആലുവയിലേക്ക് കോൺക്രീറ്റ് മിക്സർ യന്ത്രവുമായി വന്ന ലോറി തോട്ടക്കാട്ടുകര അക്വഡേറ്റിൽ കുടുങ്ങി. ഇതേത്തുടർന്ന് ഏറെനേരം ഗതാഗതകുരുക്കുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അക്വഡേറ്റിന്റെ ഭാഗത്തെത്തിയപ്പോഴേക്കും ലോറി വേഗത കുറച്ച് കടന്നുപോകാമെന്ന പ്രതീക്ഷയിൽ മുന്നോട്ടെടുത്തു. എന്നാൽ അക്വഡേറ്റിന് അടിയിൽ കോൺക്രീറ്റിൽ തട്ടുമെന്ന് ഉറപ്പായതോടെ ശ്രമം ഉപേക്ഷിച്ചു. അപ്പോഴേക്കും ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. പിന്നീട് ഏറെ ശ്രമത്തിനൊടുവിൽ ലോറി തിരികെ കിഴക്കേ കടുങ്ങല്ലൂർ, യു.സി കോളേജ് വഴി പോയി.