അങ്കമാലി: ദിനം പ്രതിയുള്ള ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് അങ്കമാലി ഏരിയയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സി.പി..എം നേതൃത്വത്തിൽ ധർണ നടത്തി. അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗവും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ തുളസി ഉദ്ഘാടനം ചെയ്തു. സജി വർഗീസ് അദ്ധ്യക്ഷനായി. അഡ്വ.കെ.കെ.ഷിബു സംസാരിച്ചു. റെയിൽവേ സ്‌റ്റേഷനു മുന്നിൽ ജില്ലാ കമ്മിറ്റി അംഗം പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ.ഗ്രേസി അദ്ധ്യക്ഷയായി. കറുകുറ്റിയിൽ പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.പി. എൽദോ അദ്ധ്യക്ഷനായി. പാലിശേരിയിൽ കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളി അദ്ധ്യക്ഷനായി. മൂക്കന്നൂരിൽ ടി.പി. ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്. മൈക്കിൾ അദ്ധ്യക്ഷനായി. തുറവൂരിൽ കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. ജോസഫ് പാറേക്കാട്ടിൽ അദ്ധ്യക്ഷനായി.മ ഞ്ഞപ്രയിൽ ജീമോൻ കുരിയൻ ഉദ്ഘാനം ചെയ്തു. രാജു അമ്പാട്ട് അദ്ധ്യക്ഷനായി.