മൂവാറ്റുപുഴ:കൊവിഡ് കാലത്ത് നേത്രചികത്സ രംഗത്ത് നിർധനർക്ക് കൈത്താങ്ങായി മാറിയ അഹല്യ കണ്ണാശുപത്രിക്ക് മൂവാറ്റുപുഴ കലയരങ്ങിന്റെ ആദരവ് .മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ കലയരങ്ങ് പ്രസിഡന്റ് രാജൻ ബാബു സീനിയർ സർജൻ ഡോ.റെന്നി സക്കറിയായെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് മെമ്പർമാർ ,ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ ,വായനശാല ഭാരവാഹികൾ ,മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ ,റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ ഭാരവാഹികൾ എന്നിവരിൽ നിന്നും സ്ലിപ്പുമായി ആശുപത്രിയിലെത്തുന്നവർക്കാണ് സൗജന്യ ചികിത്സ നൽകുന്നത്. 'ഐ-2-ഐ' എന്ന പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. വിവരങ്ങൾക്ക്;9496396706 04852810100.
..