കൊച്ചി: കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഹാൻഡ്‌ സാനിറ്റൈസറുകൾ വിൽക്കുന്നതിന്‌ ചെറുകിട വ്യാപാരികൾക്കുൾപ്പെടെ ലൈസൻസ്‌ നിർബന്ധമാക്കിയ ഡ്രഗ്‌സ്‌ കൺട്രോളറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള മർച്ചന്റ്‌സ്‌ ചേംബർ ഒഫ്‌ കൊമേഴ്‌സ് ആവശ്യപ്പെട്ടു.

ലൈസൻസ്‌ നിർബന്ധമാക്കുമ്പോൾ റീറ്റെയിൽ വ്യാപാരികൾ വിപണന രംഗത്തു നിന്ന് പിന്മാറുവാൻ സാദ്ധ്യതയുണ്ട്. ഇത് സാനിറ്റൈസറിന്റെ ലഭ്യതയെ ദോഷകരമായി ബാധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡ്രഗ്‌സ്‌കൺട്രോളർ എന്നിവർക്ക് കത്തയച്ചതായും സംഘടനാപ്രസിഡണ്ട് ജി.കാർത്തികേയൻ പറഞ്ഞു.