അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിലേക്ക് കമ്പോസ്റ്റും വളവും നിറച്ച മൺചട്ടിയും പച്ചക്കറിതൈകളും നൽകി. 75 ശതമാനം സബ്‌സിഡി നൽകി 25ശതമാനം ഗുണഭോക്തൃവിഹിതവും സ്വീകരിച്ചാണ് ഇത് വിതരണം ചെയ്തത്. 3600 മൺചട്ടികളാണ് വിതരണം ചെയ്തത്. കോവിഡ് 19 പശ്ചാത്തലത്തിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 540000 രൂപയാണ് ഈ പദ്ധതിക്കായി ചെലവാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്‌സൺ, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ധന്യ ബിനു, ലിസി മാത്യു, കൃഷി ഓഫീസർ സ്വപ്ന ടി.ആർ എന്നിവർ സംസാരിച്ചു.