മൂവാറ്റുപുഴ: ഒൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐഡന്റിറ്റി കാർഡ് വിതരണം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഉല്ലാസ് തോമസ്, പി.എം.ഏലിയാസ്, അലിയാർ ടി.എം, കെ.പി.ജോയി, തമ്പി ജോർജ് എന്നിവർ സംസാരിച്ചു.