machine
പൂതൃക്ക സഹ. ബാങ്കിന്റെ തയ്യൽ മെഷീൻ വിതരണ പദ്ധതി എം.എൽ.എ വി.പി.സജീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി:കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന തയ്യൽ തൊഴിലാളികൾക്കും സ്വയം തൊഴിൽ ആഗ്രഹിക്കുന്ന സത്രീകൾക്കും ആശ്വാസം പകർന്ന് പൂത്തൃക്ക സഹകരണ ബാങ്ക് കുറഞ്ഞ നിരക്കിലുള്ള തയ്യൽ മെഷീൻ വിതരണ പദ്ധതിക്ക് തുടക്കമിട്ടു.എം.എൽ.എ വി.പി.സജീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം. എസ്. മുരളീധരൻ അദ്ധ്യക്ഷനായി. ലഘു തവണ വ്യവസ്ഥയിൽ അമ്പതോളം ഓട്ടോമാ​റ്റിക് മെഷീനുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.എൻ.എൻ.രാജൻ,ജോൺ ജോസഫ്, പ്രിൻസ് ഏലിയാസ്, കെ.വി പത്രോസ്, കെ.ജെ എൽദോ, അജിത രാമചന്ദ്രൻ, ഷേർലിഐസക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തയ്യൽ മെഷീൻ ആവശ്യമുള്ളവർ ബാങ്ക് ഭരണസമിതി അംഗങ്ങളെ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അറിയിച്ചു.