dyfi
ഡി.വൈ.എഫ്.ഐ വേങ്ങൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധിക്കുന്നതിൽ പ്രതിഷേധിച്ച് ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ട് പ്രതിഷേധ പ്രകടനം നടത്തുന്നു

കുറുപ്പംപടി: ഡി.വൈ.എഫ്.ഐ വേങ്ങൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനവിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വേങ്ങൂർ പെട്രോൾ പമ്പിൽ അവസാനിച്ച പ്രകടനം ഡി.വൈ.എഫ്.ഐ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് അരുൺ പ്രശോഭ് ഉദ്ഘാടനം ചെയ്തു.സർക്കാരിന്റെ ദുർഭരണം മൂലം ജീവിത മാർഗങ്ങൾ നഷ്ടപ്പെട്ട ജനതയെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇന്ധനവില വർധന പിൻവലിക്കണമെന്നും പെട്രോൾ ഡീസൽ വില നിർണയ അവകാശം പെട്രോളിയം കമ്പനികളിൽ നിന്ന് സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു ഡി.വൈ.എഫ്.ഐ. പ്രക്ഷോഭം