scanner-
ബിജു മടത്തി പറമ്പിലും , അഡ്വ. സ്മിത ബിജുവും ചേർന്ന് തെർമ്മൽ സ്കാനർ പൊലീസ് ഇൻസ്പെക്ടർ വി.ടി ഷാജന് കൈമാറുന്നു

പട്ടിമറ്റം: കുന്നത്താനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് വലമ്പൂർ ജന സേവ റസിഡെന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തെർമ്മൽ സ്കാനർ നൽകി. ഭാരവാഹികളായ ബിജു മടത്തി പറമ്പിലും അഡ്വ. സ്മിത ബിജുവും ചേർന്ന് പൊലീസ് ഇൻസ്പെക്ടർ വി.ടി ഷാജന് കൈമാറി. പഞ്ചായത്തംഗം എ.പി കുഞ്ഞു മുഹുമ്മദ്, പി.പി മൈതീൻ എന്നിവർ പങ്കെടുത്തു.