കൂത്താട്ടുകുളം: ഗവ.ഓഫീസുകൾക്കു മുന്നിൽ അദ്ധ്യാപകരുടെയും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും സംയുക്ത സമര സംഘടനയുടെ (എഫ്.എസ്.ഇ.ടി.ഒ) ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഗവ.ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. കൊവിഡിന്റെ മറവിൽ പൊതു മേഖലയെ വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക, ക്ഷാമബത്ത മരവിപ്പിച്ച നടപടി പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു.ജില്ല സെക്രട്ടറി പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സബ് ജില്ല സെക്രട്ടറി ബിജു ജോസഫ് അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ മേഖല കൺവീനർ എ.വി.മനോജ്, കെ. എസ്. ടി.എ സബ് ജില്ല പ്രസിഡന്റ് ബോബി ജോയി, ബിബിൻ ബേബി, ബിജു എസ്.നായർ,ടി.കെ മേരിക്കുട്ടി, എന്നിവർ സംസാരിച്ചു.ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടന്ന സമരം എഫ്.എസ്.ഇ.ടി.ഒ മേഖല കൺവീനർ എ.വി.മനോജ് ഉദ്ഘാടനം ചെയ്തു. ബിബിൻ ബേബി അദ്ധ്യക്ഷനായി. ട്രഷറിക്കു മുന്നിൽ നടന്ന സമരം കെ.എസ്.ടി.എ സബ് ജില്ല പ്രസിഡന്റ് ബോബി ജോയി ഉദ്ഘാടനം ചെയ്തു. ട്രഷർ ജോമോൻ ജോയി അദ്ധ്യക്ഷനായി. ഗവ.ആശുപത്രിക്കു മുന്നിൽ നടന്ന സമരം രാഗേഷ് പിള്ള ഉദ്ഘാടനം ചെയ്തു. ബിജു എസ് നായർ അദ്ധ്യക്ഷനായി. എം.വി.ഐ.പിക്കു മുന്നിൽ നടന്ന സമരം കെ.കെ.സജീവ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് അയ്യപ്പൻ അദ്ധ്യക്ഷനായി. തിരുമാറാടിയിൽ എം.എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.എം.കെ രാമചന്ദ്രൻ അദ്ധ്യക്ഷനായി.പാലക്കുഴയിൽ ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.ജിസി മോൾ വി.കെ അധ്യക്ഷനായി. ഇലഞ്ഞി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന സമരം സജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു.