oil
ആലുവ മാർക്കറ്റ് റോഡിൽ സെന്റ് ഡൊമനിക്ക് പള്ളിക്ക് മുന്നിൽ വാഹനത്തിൽ നിന്നും ചോർന്ന ഓയിൽ ആലുവ അഗ്നിശമന സേനയെത്തി കഴുകി വൃത്തിയാക്കുന്നു

ആലുവ: ആലുവ മാർക്കറ്റ് റോഡിൽ സെന്റ് ഡൊമനിക്ക് പള്ളിക്ക് മുന്നിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് റോഡിലേക്കൊഴുകിയത് അപകടത്തിന് കാരണമായി. നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് ആലുവ അഗ്നിശമന സേനയെത്തി റോഡ് കഴുകി ഗതാഗതയോഗ്യമാക്കി. ചരക്കുമായെത്തി രാത്രി റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് ഓയിൽ ചോർന്നതെന്നാണ് സൂചന.