കൂത്താട്ടുകുളം: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം ധർണ സംഘടിപ്പിച്ചു.കൂത്താട്ടുകുളത്ത് നാല് കേന്ദ്രങ്ങളിൽ സമരം നടന്നു. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.സണ്ണി കുര്യാക്കോസ് പങ്കെടുത്തു.മറ്റ് കേന്ദ്രങ്ങളിൽ ജോഷി സ്കറിയ, സി.എൻ പ്രഭകുമാർ, എം.ആർ സുരേന്ദ്രനാഥ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.പാലക്കുഴയിൽ പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു.കെ.എ ജയ അദ്ധ്യക്ഷയായി.