കോലഞ്ചേരി: അടിക്കടിയുള്ള പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ കമ്മിറ്റിയംഗം സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ. വി കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം എ.ആർ രാജേഷ്,പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ,എ .കെ മാധവൻ എന്നിവർ പ്രസംഗിച്ചു.