കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ നടപ്പാക്കിയ ടിവി ചലഞ്ചിലൂടെ 25-ാമത് കുട്ടിക്ക് ടിവി കൈമാറി. ജിദ്ദ നവോദയ യാമ്പു ഏരിയയാണ് സ്കൂളിലെ ഒരു കുട്ടിക്ക് ടിവി നൽകിയത്. കൗൺസിലർ ലിനു മാത്യുവിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവർ ചേർന്ന് ടിവി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മനോജ് നാരായണൻ, ടി.വി. മായ തുടങ്ങിയവർ പങ്കെടുത്തു. ലയൺസ് ക്ലബ്ബ് വിവിധ സംഘടനകൾ , വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ടിവി ചലഞ്ച് നടപ്പാക്കുന്നത്.