കോതമംഗലം: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ പ്രതിഷേധ ധർണ നടത്തി. രാജ്യത്തെ ജനങ്ങൾ വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ രാജ്യം അടച്ചിട്ടവേളയിൽ പോലും ക്രൂഡോയിലിന് രാജ്യാന്തര തലത്തിൽ താഴ്ന്ന വിലയായിരുന്നിട്ടും വില വർദ്ധിപ്പിക്കുന്നതിന് കമ്പനികൾക്കുള്ള വിവേചന അധികാരം ഉപയോഗിച്ച് ജനങ്ങളുടെ മുതുകിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിനെതിരെയാണ് പ്രതിഷേധ സമരം നടത്തിയത്.മുസ്ലീം ലീഗ് പ്രസിഡന്റ് സി. വി. സൈനുദ്ധിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രവർത്തക സമിതിയംഗം കെ.എം.ആസാദ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പി .എം ഷെമീർ, എം.ഐ നാസർ, പി.എ.ഷിഹാബ്, എന്നിവർ സംസാരിച്ചു.