കൂത്താട്ടുകുളം:എൻ.സി.പി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നൽകുന്ന ടിവി വിതരണത്തിന്റെ പിറവം നിയോജകമണ്ഡലം ഉദ്ഘാടനം കൂത്താട്ടുകുളം എൻ.സി.പി ഓഫീസിൽ വച്ച് നടന്നു. എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രാജു തെക്കൽ,ജില്ലാ പ്രസിഡന്റ് എം. എം അശോകൻ, കെ.എസ് സ്കറിയ, ജോയി ജോസഫ്, സണ്ണി
തേക്കും മുട്ടിൽ, റെജി ജോസഫ് എന്നിവർ പങ്കെടുത്തു.