കോലഞ്ചേരി: ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്യത്തിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റഴിച്ചു കിട്ടുന്ന തുക കൊണ്ട് ചികിത്സാ സഹായവും, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക് സഹായമെത്തിക്കാനൊരുങ്ങുന്നു.കോലഞ്ചേരിയിലെ ഓട്ടോ തൊഴിലാളി എൽദോസിന്റെ മകൾ മരിയ എൽദോസിന്റെ കാൻസർ ചികിത്സാ സഹായത്തിനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിലേക്കുമായി തുക കണ്ടെത്തും. പെരുവും മുഴിയിൽ ഏരിയ പ്രസിഡന്റ് എ.ആർ.രാജേഷ് യാത്രയുടെ ഫ്ലാഗ് ഒഫ് നിർവഹിച്ചു. മഴുവന്നൂർ ,മംഗലത്തുനട,മണ്ണൂർ, പട്ടിമറ്റം ,ചേലക്കുളം , തൈക്കാവ് , പഴങ്ങനാട് , കിഴക്കമ്പലം , പഴന്തോട്ടം,കടയിരുപ്പ്, കോലഞ്ചേരി ,പുത്തൻകുരിശ്,തിരുവാണിയൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് പാഴ്വസ്തുക്കൾ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി എൻ.എൽ പൗലോസ്, കെ.എം കഷ്ണൻ,ടി.കെ കുട്ടൻ ,പി.പി ഷാജി, കെ.കെ സർദാർജി, കെ.എസ് ഹംസ, കെ.ജെ ജോർജ്ജ് ,വി.ജി മണി ,എം.വി സുബ്രഹ്മണ്യൻ,സണ്ണി പീറ്റർ എന്നിവർ നേതൃത്വം നൽകി.